Dubai

മൈലപ്പുറത്തെ കുഞ്ഞാപ്പു: September 2006

Saturday, September 16, 2006

കോഴിക്കോടന്‍ നുണപ്പാട്ടു.


powered by ODEO


കോഴിക്കോട്ട് കടലിന്റെ നടുക്കൊരു. ആല് മുളച്ചേ...

കോയാക്ക കോപ്പയില്‍ കടല്‍ വെള്ളം. കോരി മറിച്ചേ... (കോഴിക്കോട്ട്)

വാഴന്റടിയില്‍ ചേന മുളച്ചേ...

ചേനയില്‍ അന്‍ജ്ജാറു മാങ്ങ കിളിര്‍ത്തേ...

മാങ്ങയില്‍ പന്ത്രണ്ടു ചക്ക കുലച്ചേ...

തലശ്ശേരി മെലിഞ്ഞൊരു ആട്ടിന്‍ കുട്ടി.

പുലിയെ തിന്നേ...

ഈകൊല്ലം അനവധി പനങ്കുരു

കുറുക്കന്‍ തിന്നേ... (കോഴിക്കോട്ട്)

വയനാട്ടില്‍ പുള്ളിക്കുതിര നെല്ലെല്ലാം തിന്നേ...

തോമാച്ചന്‍ പുള്ളിക്കുതിരയെ ഓടിച്ചിട്ട് പിടിച്ചേ...

അതുകണ്ട് കൊമ്പന്‍ കുതിര ആത്മഹത്യ ചെയ് തേ...

കോട്ടയത്തൊരു കൊമ്പനാനക്കു

ബമ്പറടിച്ചേ...

കോരച്ചന്‍ സൈക്കിളില്‍ ബസ്സിനെ

കെട്ടീ വലിച്ചേ... (കോഴിക്കോട്ട്)

Thursday, September 14, 2006

കുണ്ടാ മണ്ടി കവിതയുടെ വായ് പാട്ട്.


powered by ODEO


കണ്ടതു കാണാതായല്ലോ...
കാണാത്തതു കുറെ കണ്ടല്ലോ...
കാണാന്‍ ഇനിയും പലതുണ്ടെന്നൊരു !
കാലമായിപ്പോയല്ലോ.... (കണ്ടതു)

വീട്ടിലടുപ്പില്‍ പുകയില്ലാ...
ബീടി വലിക്കാന്‍ തീയില്ലാ...
സീര്യല്‍ കാണലൊഴിച്ചൂടാത്തൊരു !
കാലമായിപ്പോയല്ലോ.... (കണ്ടതു)

കാളവണ്ടികളതാ മറയുന്നൂ...
ബസ്സുകള്‍ കാറുകള്‍ കൂടുന്നൂ...
ആര്‍ക്കും എവിടെയും ബ്ലോഗാമെന്നൊരു !
കാലമായി പ്പോയല്ലോ.... (കണ്ടതു)

ചന്ദ്രനിലാളുകള്‍ പോകുന്നു...
ചൊവ്വയിലും കാല്‍ കുത്തുന്നൂ...
കുണ്ടാമണ്ടികള്‍ പലതുണ്ടെന്നൊരു !
കാലമായി പ്പോയല്ലോ.... (കണ്ടതു)

Wednesday, September 13, 2006

മനസ്സിലാകാത്തതു


ആരോടും പരിഭവങ്ങളില്ലാതെ, ശാന്ത സുന്ദരമായ നിദ്ര. അതെ അവന്‍ ഉറക്കത്തിലാണു. ആരുടെ മനം കവരാനും ഇന്ന് അവനു കഴിയും. പക്ഷെ നാളെ അവന്റെ സ്ഥിതി എന്താണെന്നു അവനറിയില്ലല്ലോ. ആര്‍ക്കും.
പക്ഷെ അവന്‍ വളര്‍ന്നു വലുതാകുന്തോറും ചുറ്റിലും ശത്രുക്കള്‍ ഉണ്ടായിത്തുടങ്ങുന്നു. അവനിലും മാറ്റങ്ങള്‍ പ്രകടമാണു. അതവന്റെ കുറ്റമാണോ.. ഒരിക്കലും അല്ല.
അവന്‍ പഠിച്ചു വരുന്നതേയുള്ളൂ ചിലതൊക്കെ.
നീയിട്ട പാന്റിന്റെ മുകള്‍ ഭാഗം നീ യിട്ട ഷര്‍ട്ടിന്റെ അടി ഭാഗം ഇല്ലെങ്കില്‍ മറയുമായിരുന്നില്ല എന്നവനറിയില്ലല്ലോ..! നിന്റെ ഷൂവിന്റെ ഉള്‍ഭാഗമാണു നിന്റെ ഷോക്സിന്റെ പുറം ഭാഗത്ത് തട്ടിയിരിക്കുന്നതു എന്നും ഇപ്പോള്‍ അവനു തീരെ അറിയില്ല. ! എങ്കിലും ഒരു വേള എല്ലാം അവന്‍ അറിയും സൂര്യനെ പേടിച്ചു മറഞ്ഞതല്ലാ ചന്ദ്രനെന്നും, അങ്ങനെയായിരുന്നെങ്കില്‍ ചന്ദ്രനെ കണ്ടു ഒരിക്കലും സൂര്യന്‍ മറയാതെ നിന്നേനെ എന്നും.
പക്ഷെ എല്ലാവരും എല്ലാം കണക്കു കൂട്ടിയിട്ടല്ലല്ലോ ഉറങ്ങുന്നതും ഉണരുന്നതും. !
അങ്ങനെയിരിക്കെ ഒരു വേള അവനും ഉറങ്ങും ഒരു നീണ്ട ഉറക്കം.
പകലിനെ രാത്രിയാക്കാന്‍ ഒരാള്‍ വേണമല്ലോ. ഭൂമിയെ കറക്കിക്കൊണ്ടിരിക്കാനും വേണമല്ലോ ഒരുവന്‍ എന്ന ചിന്ത ഉള്ളവന്‍ ഒരു പക്ഷെ ഉണര്‍ന്നേക്കാം ഒരു നാള്‍. അതും എല്ലാവിധ സതോഷത്തോടും കൂടി. അല്ലാത്തവനോ. അനുഭവിക്കാതെ നിവര്‍ത്തിയില്ലാ എല്ലാം കറക്കിനടത്തുവന്‍ വിധിക്കുന്നതെന്തും..!!!.
ഇതു സത്യം.

യഥാ യഥാഹ മൈദസ്സ്യ,.. സമസ്ഥാപനാര്‍ത്ഥാഹ പൊറാട്ടഹാ‍....
യ ബീഫോം താപസ്സ്യായ വന്തിട്ടായ.. ഉള്‍വിളികള്‍ ഉള്ളാലെ വരവായഹാ..
(എല്ലാം എല്ലാം ആയ മൈദയാല്‍ നിര്‍മ്മിതമായ പൊറാട്ടയും ഒപ്പം ചൂടുള്ള ബീഫും കണ്ടപ്പോള്‍ വയറില്‍ നിന്നും ഒരു ഉള്‍ വിളി വന്നു ).

ഇതും സത്യം. ഇനിയും ഞാന്‍ പിടിച്ചു നിന്നാല്‍ മറ്റു വല്ല സത്യങ്ങളും വരും എന്നതിനാല്‍
പോസ്റ്റുന്നു.

കത്തു വരുന്നു എന്ന പങ്കജ് ഉദാസിന്റെ പാട്ടു.

എല്ലാവരും ഒന്നു കേട്ടു നൊക്കണേ,,


powered by ODEO

Tuesday, September 12, 2006

കുണ്ടാ മണ്ടി കവിത


കണ്ടതു കാണാതായല്ലോ...
കാണാത്തതു കുറെ കണ്ടല്ലോ...
കാണാന്‍ ഇനിയും പലതുണ്ടെന്നൊരു !
കാലമായിപ്പോയല്ലോ.... (കണ്ടതു)

വീട്ടിലടുപ്പില്‍ പുകയില്ലാ...
ബീടി വലിക്കന്‍ തീയില്ലാ...
സീര്യല്‍ കാണലൊഴിച്ചൂടാത്തൊരു !
കാലമായിപ്പോയല്ലോ.... (കണ്ടതു)

കാളവണ്ടികളതാ മറയുന്നൂ...
ബസ്സുകള്‍ കാറുകള്‍ കൂടുറ്ന്നൂ...
ആര്‍ക്കും എവിടെയും ബ്ലോഗമെന്നൊരു !
കാലമായി പ്പോയല്ലോ.... (കണ്ടതു)

ചന്ദ്രനിലാളുകള്‍ പോകുന്നു...
ചൊവ്വയിലും കാല്‍ കുത്തുന്നൂ...
കുണ്ടാമണ്ടികള്‍ പലതുണ്ടെന്നൊരു
കാലമായി പ്പോയല്ലോ.... (കണ്ടതു)

------കുഞ്ഞാപ്പു---------

Sunday, September 10, 2006

കല്ല്യാണം മുടക്കികള്‍ (കമുക്കികള്‍)

കേരളത്തിലേ ഏതു നാട്ടിന്‍പുറത്തേയും പോലെതന്നെ എന്റെ നാട്ടിലും ഉണ്ട് കമുക്കികള്‍ എന്ന ശാപങ്ങള്‍. എന്റെ ഒരു സുഹ്രുത്തിന്റെ കല്ല്യാണാലോചന വളരെ തക്രതിയായി നടക്കുകയാണു. ആളൊരല്പം കില്ലാടി ആണെങ്കിലും നല്ലവനാ. പക്ഷെ എത്ര എത അലോചനകള്‍ വന്നിട്ടും ഒന്നും ശരിയാകുന്നില്ല. അവസാനം കാര്യം പിടിക്കിട്ടി, ചില കമുക്കികള്‍ ഇതിനും പിന്നിലും ഉണ്ടു എന്നു. പിന്നെ ഒട്ടും അമാന്തിച്ചില്ല. ഞങ്ങള്‍ അടിയന്തിരമായി ഒരു തീരുമാനമെടുത്തു.
ഞങ്ങളുടെതന്നെ ദൂരെയുള്ള ഒരു സുഹ്രുത്തിനെ ഒരു വോയ്സ് റെക്കോര്‍ഡിഗ് ഉളള മൊബിലിന്റെ സഹായത്തോടെ കല്ല്യാണ ബ്രോകറെന്ന വ്യാജേന ഞങ്ങളുടെ നാട്ടിലേക്കു വിട്ടു. എന്നിട്ടു പയ്യനെ കുറിച്ചു അന്വോഷണം ആരംഭിച്ചു. പ്രതീക്ഷിക്കാത്ത പലരും കമുക്കികളാണെന്ന ഞെട്ടിക്കുന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി.
അന്നു രാത്രി തന്നെ ഞങ്ങള്‍ മൂന്നു നാലു ഞങ്ങളുടേ നാട്ടുകാരല്ലാത്ത സുഹ്രുത്തുക്കളെ കൂടി വിളിച്ചു വരുത്തി എന്നിട്ട് കമുക്കികള്‍ അന്നത്തെ ട്ടാ‍ര്‍ജെറ്റ് പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ വീട്ടില്‍ പോകുന്ന സമയത്ത് ഒരോരുത്തരെ ഒരോരുത്തരെയായി വഴിയില്‍ തടഞ്ഞു വെച്ചു.
അവരോടായി കല്ല്യാണാര്‍ത്തി പറഞ്ഞു.
“നിങ്ങള്‍ എന്നെകുറിച്ചു പറഞ്ഞ നല്ല കാര്യങ്ങളെല്ലാം ഈ മൊബൈലില്‍ ഉണ്ട്. അതു കൊണ്ടു തന്നെ എന്റെ കല്ല്യാണം മുടങ്ങുന്നതിന്റെ കാരണം എനിക്കു മനസ്സിലായി. പ്രായത്തില്‍ എന്റെ വല്ല്യാപ്പാന്റെ അത്രയും തോന്നിക്കുന്നതു കൊണ്ടു ഇത്തവണ ഞാന്‍ ക്ഷമിക്കുന്നു, പക്ഷെ ഇതു പോലെ പലരേയും ഇനിയും ഞാന്‍ ബ്രോകര്‍ വേശം കെട്ടിച്ചു അയക്കും അതു കൊണ്ടു തന്നെ ഒരു തവണ കൂടി എന്റെ കയ്യില്‍പ്പെട്ടാല്‍ പ്രായത്തെ മാനിക്കാതെയുള്ള അടിയായിരിക്കും. അതുകൊണ്ടു സൂക്ഷിച്ചാല്‍ നന്ന്.”
പിന്നീടങ്ങോട്ട് എല്ലാം വളരെ പെട്ടെന്നായിരുന്നു. ഒരാഴ്ചക്കുളില്‍ പന്തലുയര്‍ന്നു, കമുക്കികളടക്കം എല്ലാരും ബിര്യാണിം ബെയ്ച്ച് പോയി,

Saturday, September 09, 2006

മറവി...

അതെ എന്താണെന്നറിയില്ല. ഭയങ്കര മറവി. സത്യത്തില്‍ ഇന്നലെ മുതല്‍ ബ്ലൊഗണം എന്നു കരുതി മനസ്സില്‍ കൊണ്ടുനടന്ന ആ കാര്യം ഞാന്‍ മറന്നു. എന്തു ചെയ്യും.
മറവി എന്നോടു കനിയട്ടേ...

Thursday, September 07, 2006

ഒരു മലപ്പുറം കവിത.

പുറപ്പെ...ട്ടബുദാബിയില്‍ നിന്നും..
പൊന്തിയ പല്ലുള്ള മാരനവന്‍ !
മൂന്നടിയോളം പൊക്കമുള്ളവന ഹാ‍...
എന്തൊരു സുന്തരനാ‍.....

ഇട മുള്ള മാംസ പേശികളാ‍..
പൂവന്‍പഴം പോലേ ഞെങ്ങുമതാ...
ഒരു ജാതി ബ്ലാക്കു നിറം...
തലയുടെ പിന്‍ഭാഗം പപ്പട ഷെയ്പ്പിലൊരൊത്ത കഷണ്ടിയതാ‍....
(പുറപ്പെ...ട്ട)
ഒരു മാസം പട്ടിണികിടന്നിട്ട്. !
മുണ്ടുമുറുക്കി ഉടുത്താല്‍ ചെക്കന്റേ....
വയറിന്റെ ഷെയ്പൊരു പെണ്ണിന്റെ പത്തര മാസം വരും.

അടിപൊളി പാവം ചെക്കനവന്‍. !
അടിവെയില്‍ കൊള്ളും പയ്യനവന്‍..
പതിനൊന്നുമോടല്‍... മുറി മീശ വരച്ചിട്ടെന്തൊരു സുന്തരനാ....
(പുറപ്പെ...ട്ട)

Wednesday, September 06, 2006

പരീക്ഷണം

മലപ്പുറം ഭാഷാ മഹിമ

പ്ജ്ജിന്റെയ് നെജ്ജ് കജ്ജിമ്മലായി. ചിലര്‍ക്കു മനസ്സിലായിക്കാണും മറ്റു ചിലര്‍ക്കു പിടി കിട്ടി ക്കാണില്ല. അതിനാണു ഞങ്ങള്‍ മലപ്പുറത്തുകാര്‍സാധാരണയായി പറയാറുള്ളത് “തിരിയുന്നവനു തിരിയും അല്ലാത്തവന് നട്ടം തിരിയും”. പൊതുവേ മറ്റു ജില്ലക്കാര്‍ക്കിടയില്‍ ഒരു സംസാരമുണ്ട് മലപ്പുറത്തു കാരുടേ ഭാഷയെപ്പറ്റി. എന്തു ഭഷയാണേ.. ശേ .. ഇവര്‍ മലയാളികളേ പറയിപ്പിച്ചേ അടങ്ങൂ.. ഇവര്‍ക്കെന്താ ഒന്നു നന്നാക്കി മലയാളം പറഞ്ഞാല്‍. പറയുന്നതില്‍ അധിക പേരും തെക്കന്മാരും ത്രുശൂര്‍ക്കാരും. (ഇതില്‍ ഉള്‍പ്പെടാത്തവര്‍ ക്ഷമിക്കണം) എന്റെയ് പൊന്നു ചങ്ങാതിമാരേ സത്യത്തില്‍ മലപ്പുറത്തു കാരുടെ ഭാഷയാണു യധാര്‍ഥ മലയാ‍ളം എന്നു മനസ്സിലാക്കാനുള്ള നിങ്ങളുടെ കഴിവില്ലായ്മയേ ക്കുറിച്ചു ചിന്തിച്ചു ഞങ്ങള്‍ മലപ്പുറത്തുകാര്‍ വളരേ വിഷമത്തിലാണു. പക്ഷെ എന്തു ചെയ്യാം !!!. ഇങ്ങക്കത് ബിധിച്ചിട്ടില്ലാന്നും കെര്തി ഞങ്ങള് സമധാനിച്ചോളാം. അല്ലാതെ എത്താ ഞങ്ങള് കാട്ട്ആ... അല്ലെങ്കിലും കൊളത്തില് കടക്കിണ മീനിനോട് തവള എത്തറ ബട്ടം പറ്ഞ്ഞതാ അയ്മ്മെ ക്കൊത്തണ്ടാ‍ാ.. അയ്മ്മെ ക്കൊത്തണ്ടാ‍ാന്ന്. ഏത് .. എതായാലും ഇക്കൂട്ടരൊന്നും മലയാള ഭഷയുടെ ഉല്‍ഭവത്തെപ്പറ്റി കൂടുതല്‍ അറിയാത്തവരാണു എന്നു മലപ്പുറം തിരൂരില്‍ സ്ഥിതി ചെയ്യുന്ന തുന്‍ജന്‍ പറംബിനെ കുറിച്ച് അറിയാവുന്നവര്‍ക്കു മനസ്സിലാകും. അതെ മലയാളം ഉല്‍ഭവിച്ച സ്ഥലം മലപ്പുറം ജില്ലയിലാണ് എന്നാ തെക്കന്മാരേ പറഞ്ഞത്... അതുകൊണ്ടുതന്നെ ഞങ്ങള്‍ തറവാടികള്‍ (മലയാളത്തിന്റെ തറവാടാണല്ലോ മലപ്പുറം) ഭാഷയില്‍ ചില്ലറ മാറ്റ്ങ്ങള്‍ വരുത്തിയാല്‍ തന്നെ മറ്റുള്ളവര്‍ അതു സ്വീകരിക്കുകയാന്ണു വേണ്ടതു, മാത്രവുമല്ല ഇക്കൂട്ടര് സ്തിരമായി ഉപയോഗിക്കാറുള്ള ചില വക്കുകളൊന്നും മലയാളവുമായി യാതൊരു ബന്തവുമില്ലത്തതാണു. വാക്കുകള്‍ ഞാന്‍ പ്തിപാതിക്കാതെ തന്നെ മനസ്സിലായിക്കാണുമല്ലോ.. അല്ലേ.... ഇത്തരക്കാര്‍ ആദ്യം മലയാളം എന്താണെന്നറിയണം, തുക്കടാ തെക്കന്‍മാരുടേ ഭഷയല്ല മലയാളം എന്നറിയണം പവപ്പെട്ട മലപ്പുറത്തുകാര‍ന്റെ ഭാഷാ സ്നേഹത്തെ ക്കുറിച്ചറിയണം. അതു മനസ്സിലാക്കണമെങ്കില്‍ ആദ്യം പഴഞ്ചൊല്ലെന്തെന്നറിയണം പഴമൊഴി എന്താണെന്നറിയണം, മൂത്തവരുടെ വാക്കും മുതു നെല്ലിക്കയും എന്താണെന്നറിയണം. തള്ളക്കോഴിയുടേയും കുഞ്ഞിന്റെയും പഴഞ്ചൊല്ല് മാത്രമല്ല.. ഇമ്മാന്റെ തല്ലിന് ബേതന ഇണ്ടാകൂലാ എന്ന പഴമൊഴിയും.. അമ്മായിന്റെ പിരാക്കു കുട്ട്യാക്കു തട്ടൂലാ എന്ന മൂത്തവരുടെ വാക്കും മനസ്സിലാക്കാനുള്ള സെനുണ്ടാവണം സെന്‍സിബിലിറ്റി ഉണ്ടാവണം സെന്‍സിറ്റീവിറ്റി ഉണ്ടാവണം. (കടപ്പാട്. ദി കിംഗ്)