Dubai

മൈലപ്പുറത്തെ കുഞ്ഞാപ്പു: മലപ്പുറം ഭാഷാ മഹിമ

Wednesday, September 06, 2006

മലപ്പുറം ഭാഷാ മഹിമ

പ്ജ്ജിന്റെയ് നെജ്ജ് കജ്ജിമ്മലായി. ചിലര്‍ക്കു മനസ്സിലായിക്കാണും മറ്റു ചിലര്‍ക്കു പിടി കിട്ടി ക്കാണില്ല. അതിനാണു ഞങ്ങള്‍ മലപ്പുറത്തുകാര്‍സാധാരണയായി പറയാറുള്ളത് “തിരിയുന്നവനു തിരിയും അല്ലാത്തവന് നട്ടം തിരിയും”. പൊതുവേ മറ്റു ജില്ലക്കാര്‍ക്കിടയില്‍ ഒരു സംസാരമുണ്ട് മലപ്പുറത്തു കാരുടേ ഭാഷയെപ്പറ്റി. എന്തു ഭഷയാണേ.. ശേ .. ഇവര്‍ മലയാളികളേ പറയിപ്പിച്ചേ അടങ്ങൂ.. ഇവര്‍ക്കെന്താ ഒന്നു നന്നാക്കി മലയാളം പറഞ്ഞാല്‍. പറയുന്നതില്‍ അധിക പേരും തെക്കന്മാരും ത്രുശൂര്‍ക്കാരും. (ഇതില്‍ ഉള്‍പ്പെടാത്തവര്‍ ക്ഷമിക്കണം) എന്റെയ് പൊന്നു ചങ്ങാതിമാരേ സത്യത്തില്‍ മലപ്പുറത്തു കാരുടെ ഭാഷയാണു യധാര്‍ഥ മലയാ‍ളം എന്നു മനസ്സിലാക്കാനുള്ള നിങ്ങളുടെ കഴിവില്ലായ്മയേ ക്കുറിച്ചു ചിന്തിച്ചു ഞങ്ങള്‍ മലപ്പുറത്തുകാര്‍ വളരേ വിഷമത്തിലാണു. പക്ഷെ എന്തു ചെയ്യാം !!!. ഇങ്ങക്കത് ബിധിച്ചിട്ടില്ലാന്നും കെര്തി ഞങ്ങള് സമധാനിച്ചോളാം. അല്ലാതെ എത്താ ഞങ്ങള് കാട്ട്ആ... അല്ലെങ്കിലും കൊളത്തില് കടക്കിണ മീനിനോട് തവള എത്തറ ബട്ടം പറ്ഞ്ഞതാ അയ്മ്മെ ക്കൊത്തണ്ടാ‍ാ.. അയ്മ്മെ ക്കൊത്തണ്ടാ‍ാന്ന്. ഏത് .. എതായാലും ഇക്കൂട്ടരൊന്നും മലയാള ഭഷയുടെ ഉല്‍ഭവത്തെപ്പറ്റി കൂടുതല്‍ അറിയാത്തവരാണു എന്നു മലപ്പുറം തിരൂരില്‍ സ്ഥിതി ചെയ്യുന്ന തുന്‍ജന്‍ പറംബിനെ കുറിച്ച് അറിയാവുന്നവര്‍ക്കു മനസ്സിലാകും. അതെ മലയാളം ഉല്‍ഭവിച്ച സ്ഥലം മലപ്പുറം ജില്ലയിലാണ് എന്നാ തെക്കന്മാരേ പറഞ്ഞത്... അതുകൊണ്ടുതന്നെ ഞങ്ങള്‍ തറവാടികള്‍ (മലയാളത്തിന്റെ തറവാടാണല്ലോ മലപ്പുറം) ഭാഷയില്‍ ചില്ലറ മാറ്റ്ങ്ങള്‍ വരുത്തിയാല്‍ തന്നെ മറ്റുള്ളവര്‍ അതു സ്വീകരിക്കുകയാന്ണു വേണ്ടതു, മാത്രവുമല്ല ഇക്കൂട്ടര് സ്തിരമായി ഉപയോഗിക്കാറുള്ള ചില വക്കുകളൊന്നും മലയാളവുമായി യാതൊരു ബന്തവുമില്ലത്തതാണു. വാക്കുകള്‍ ഞാന്‍ പ്തിപാതിക്കാതെ തന്നെ മനസ്സിലായിക്കാണുമല്ലോ.. അല്ലേ.... ഇത്തരക്കാര്‍ ആദ്യം മലയാളം എന്താണെന്നറിയണം, തുക്കടാ തെക്കന്‍മാരുടേ ഭഷയല്ല മലയാളം എന്നറിയണം പവപ്പെട്ട മലപ്പുറത്തുകാര‍ന്റെ ഭാഷാ സ്നേഹത്തെ ക്കുറിച്ചറിയണം. അതു മനസ്സിലാക്കണമെങ്കില്‍ ആദ്യം പഴഞ്ചൊല്ലെന്തെന്നറിയണം പഴമൊഴി എന്താണെന്നറിയണം, മൂത്തവരുടെ വാക്കും മുതു നെല്ലിക്കയും എന്താണെന്നറിയണം. തള്ളക്കോഴിയുടേയും കുഞ്ഞിന്റെയും പഴഞ്ചൊല്ല് മാത്രമല്ല.. ഇമ്മാന്റെ തല്ലിന് ബേതന ഇണ്ടാകൂലാ എന്ന പഴമൊഴിയും.. അമ്മായിന്റെ പിരാക്കു കുട്ട്യാക്കു തട്ടൂലാ എന്ന മൂത്തവരുടെ വാക്കും മനസ്സിലാക്കാനുള്ള സെനുണ്ടാവണം സെന്‍സിബിലിറ്റി ഉണ്ടാവണം സെന്‍സിറ്റീവിറ്റി ഉണ്ടാവണം. (കടപ്പാട്. ദി കിംഗ്)

6 Comments:

Blogger കുഞ്ഞാപ്പു said...

ആരെയും ആക്ഷേപിക്കാന്‍ വേണ്ടിയല്ല. ചിലരുടേ സങ്കടം കാണാന്‍ വയ്യാത്തതു കൊണ്ട് പോസ്റ്റിയതാണ്.

September 06, 2006 5:18 PM  
Blogger അത്തിക്കുര്‍ശി said...

This comment has been removed by a blog administrator.

September 07, 2006 9:11 AM  
Blogger അത്തിക്കുര്‍ശി said...

അനക്കെന്താ കുഞ്ഞാപ്പോ തലക്ക്‌ സുഖല്ലേ? തുക്കടാ തെക്കന്മാര്‍ എന്നൊക്കെ പറേമ്പാടുണ്ടൊ? എയ്തി വടക്കമ്മാരെ ബെഡക്കാക്കണൊ? തെക്കമ്മാരും ഓരുടെ അച്ചരസുദ്ധില്ലാത്ത മലയാളം കൊണ്ടു ജീവിച്ചോട്ടെ!

മലപ്പുറം മഹാത്മ്യം ആരുക്കും അത്ര പുടിണ്ടാവില്ല. 'മല'യാളം ഉണ്ടായ- 'പുറ'പ്പെട്ട സ്ഥലം ആണെന്നൊന്നും...

തുഞ്ജനും, പൂന്താനവും, നന്തനാരും, ഇ എം എസും ഒക്കെ മലപ്പുറത്തുകാരായിരുന്നുവെന്നും.. മലപ്പുറം മലയാളം സിന്ദാബാദ്‌!

ഒരു ഭാസപ്രസ്നം ഇവിടെണ്ട്‌:അത്തിക്കുര്‍ശി: പെണ്ണുകാണല്‍

September 07, 2006 9:32 AM  
Blogger KANNURAN - കണ്ണൂരാന്‍ said...

അക്ഷരതെറ്റുകള്‍ വായന ദുസ്സഹമാക്കുന്നു.... എല്ലാ ഭാഷയും നല്ലതു തന്നെ... അതു ഏറനാടനായാലും, തെക്കനായാലും...

September 07, 2006 3:46 PM  
Blogger കുഞ്ഞാപ്പു said...

മലപ്പുറം മഹാത്മ്യം ആരുക്കും അത്ര പുടിണ്ടാവില്ല. 'മല'യാളം ഉണ്ടായ- 'പുറ'പ്പെട്ട സ്ഥലം ആണെന്നൊന്നും...

September 14, 2006 10:00 AM  
Blogger വിനയന്‍ said...

മോനെ കുഞ്ഞാപ്പൂ
പുതിയ മലപ്പുറം എഡിഷന്‍ വിന്‍ഡോസിനെ കുറിച്ച് അറിയണമെങ്കില്‍ എന്റെ ബ്ലോഗൊന്നു തുറന്നു നോക്കൂ.

വിനയന്‍

September 21, 2006 1:20 PM  

Post a Comment

Links to this post:

Create a Link

<< Home