

അവധിക്കു നാട്ടില്‍ പോയ സമയം. നാട്ടില്‍ വെറും പത്തേ പത്തു ദിവസം മാത്രം. ഒത്തു കിട്ടിയ ഒരു ഞായറാഴ്ച. സമയം പതിനൊന്നേ മുക്കാല്‍. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ പറഞ്ഞ ഒരൊറ്റ കല്യാണവും നോകിയിട്ടു കണ്ടില്ല. പിന്നേ ഒട്ടും അമാന്തിച്ചില്ല. വീട്ടില്‍ നിന്നും ഒന്നര മൈല്‍ അകലെയുള്ള ചാന്ദിനി കല്യാണമണ്ഡപത്തെ മനസ്സില്‍ ധ്യാനിച്ചു ഒരു പോക്കു. പാര്‍ക്കിങ്ങില്‍ വണ്ടി നിത്തി ഇറങ്ങിയതും എന്റെ നാട്ടുകാരനായ ഒരു കൂടുകാരന് അവിടേ നില്കുന്നു. വിവരാന്വോഷണത്തിന് ശേഷം കാര്യം മനസ്സിലായി എന്നെക്കാള്‍ കേമനാണ് അവന് എന്നു. അവസരത്തിനൊത്ത ഒരു കൂട്ടു കിട്ടിയ സന്തോഷത്തില്‍ ഞങ്ങല്‍ രണ്ടുപേരും കൂടി കവാടത്തിലേക്കു നടന്നു.
നല്ല കല്യാണ ഡ്രെസ്സൊക്കെ ഫിറ്റാക്കി നില്കുന്നവനെ കണ്ടപ്പോ മനസ്സില്ലായി ഇവനാണു ചെക്കന് എന്നു. പിന്നെ താമസിപ്പിച്ചില്ല. നീട്ടി കൈ. വളരെ മാന്യമായ ആ സമീപനം കണ്ട ക്യമറാ മാന്‍ രണ്ടു മൂന്നു തവണ ക്ലിക്കി വിട്ടു. ഞങ്ങല്‍ അകത്തു കയറീ ഭക്ഷണമൊക്കെ കഴിച്ചു നിറഞ്ഞ ആതമ സംത്രിപ്തിയോടെ മടങ്ങാന്‍ വേണ്ടി കാറിനരികില്‍ നില്‍ക്കുംനേരം രണ്ടു മൂന്നു സ്ത്രീകള്‍ വന്നു ചോദിച്ചു ആ കാറില്‍ സീറ്റില്ല ഞങ്ങളും കൂടേ ഇതില്‍ കേറീക്കോട്ടേന്ന്. ഒരുനിമിഷം തരിച്ചു നിന്നു പിന്നെ ചോദിച്ച് എങ്ങോട്ടേക്കാന്ന്, ചോദ്യം മുഴുമിക്കുന്നതിനു മുമ്പേ മറൂപടി ആ വണ്ടിയുടെ പിറകെ പോയാല്‍ മതീന്നു. പെണ്ണിനെ മാറ്റിക്കാന്‍ പോകുന്ന ടീം ആണു എന്നു പിറകെ മനസ്സിലായി എതായാലും ഒരു ബിരിയാണി തിന്നതല്ലെ, ഞങ്ങള്‍ അവരെ യും കൊണ്ടു വണ്ടി വിട്ടു.ആവരെ അവിടെ ഇറക്കി വേഗം മുങ്ങാം എന്നു കരുതി അവിടേനിന്നും തിരിച്ചു പോരാന്‍ നിക്കുമ്പോ വണ്ടിയില്‍ നിന്നിറങ്ങിയ ഒരു സ്ത്രീ പറഞ്ഞു അവര്‍ ഇപ്പൊ വരും എന്നിട്ടു ഒന്നിച്ചു പോകാം എന്നു. പറഞ്ഞു തിരിഞ്ഞതും ചെക്കനും കൂട്ടരും താണ്ടെ വരിവരിയായി വണ്ടിയില്‍ വന്നിറങ്ങുന്നു. ഞങ്ങളെ കണ്ട ചെക്കന് നേരെ ഞങ്ങളുടെ ആടുത്തു വന്നു കൈതന്നു. നിസ്സഹായരായി ഞങ്ങള്‍ ചെക്കന് കൈ കൊടുത്തു നില്കുന്ന നേരം ഒരു കാരണവര്‍ വന്നു അകത്തേക്കു ഇരിക്കാന്‍ പറഞ്ഞു. ഞങ്ങളും ചെക്കന്റെ കൂടേ അകത്തേക്കു പോകേണ്ടിവന്നു. അവിടെ പ്രത്യേകം സജ്ജ മാക്കിയ സ്റ്റേജില്‍ ചെക്കനെ ഇരുത്തി ഞങ്ങള്‍ സ്റ്റേജില്‍ നിന്നും ഇറങ്ങാന്‍ തുനിഞത്തും അവിടുത്തെ ക്യമറാമാന്റെ വക അടുത്ത കുറേ ക്ലിക്കല്‍.
സത്യത്തില്‍ ചെക്കന് കരുതി ഞങ്ങല്‍ പെണ്ണിന്റെ വീടുകരാണ് എന്നു. (ഞങ്ങള്ക്കുണ്ടൊ ആറിയുന്നു ഞങ്ങള്‍ ചെക്കന്റെ കൂടേ ഫോട്ടോക്കു പോസ് ചെയ്തസമയത്താണു ചെക്കനെ തേടി പെണ് വീട്ടുകാര്‍ വന്നതെന്നു.)
വണ്ടിയില്‍ ഓടി വന്നു കയറീയ സ്ത്രീകള്‍ കരുതി ഞങ്ങള്‍ ചെക്കന്റെ കൂട്ടുകാരാണെന്നു.
പെണ് വീട്ടില്‍ ത്രീകളേ ഇറക്കി മുങ്ങാന്‍ നില്കുന്ന നേരത്തു ചെക്കന്റെ പാര്‍ടി വന്നതും അവന് ഞങ്ങളുടെ കൈപിടിച്ചു സംസാരിക്കുന്നതും കണ്ടപ്പോ അവിടുത്തെ കാരണവര്‍ കരുതു ഞങ്ങള്‍ ചെക്കന്റെ അടുത്തെ ബന്ധുക്കളാണെന്നു
ചെക്കണ്ടേ കൂടേ ഉന്റായിരുന്ന കൂട്ടുകാര്‍ കരുതി ഞങ്ങള്‍ അവന്റെ ഗുല്ഫിലെ സുഹ്രുത്തുക്കളാണെന്നു.
അക്കെ മൊത്തം ടോട്ടല്‍ കണ്ഫ്യുഷന്.
പ്രസക്ത ഫോട്ടോസ് ഇവിടേ പതിക്കുന്നു.
Labels: രസകരമായ അബദ്ധം.