
ഞാന്‍ ചെറിയ കുട്ടി ആയിരുന്നപ്പോ എന്റേ ഉപ്പൂപ്പാക്കു മൂന്നു ആനകള്‍ ഉണ്ടായിരുന്നു. ഞാന്‍ എന്തു പറഞ്ഞാലും ആ ആനകള്‍ അപ്പാടേ അക്ഷരം പ്രതി അനുസരിക്കുമായിരുന്നു. ഒരിക്കല്‍ ഞാന്‍ എന്റെ വീടിന്റെ അടുത്തുള്ള ഒരു കുളത്തില്‍ കുളിക്കുന്ന സമയത്തു ഒരു തേനീച്ച വെള്ളത്തിന്റെ അടിയിലൂടെ ഊളിയിട്ടു വന്നു. എന്നിട്ടു എന്റെ നഖത്തില്‍ കടിച്ചു എന്റെ കരച്ചില് കേട്ടു ഞാന്‍ കുളിക്കുന്നതു കണ്ടു നിന്ന ഞങ്ങളുടെ 3 ആനകളും തേനീച്ചയെ പിടിക്കനായി കുളത്തില്‍ ചാടി. അപ്പോ തേനീച്ച വെള്ളത്തില്‍ നിന്നും ആകാഷത്തെക്കു പറന്നു. എന്റെ ആനകള്‍ ഉണ്ടോ വിടുന്നു. 3 ആനകളും ഒപ്പം പറന്നു. അപ്പൊ തേനീച്ച എന്റെ വീട്ടില്‍ കയറി, ഞങ്ങളുടെതല്ലേ ആനകള്‍, ഏതാ അനകള്‍ മക്കള്‍, ആനകളും കയറി. തേനീച്ച ഞങ്ങളുടെ വീട്ടിലേ ടി.വി. യുടെ മുകളില്‍ ഇരുന്നു, ആനകളും ടി.വി യുടെ മുകളില്‍ കയറി. ടി.വി യുടേ മുകളില്‍ കയറുമ്പൊ മൂന്നമത്തെ ആന അടിതെറ്റി വീണു. പക്ഷേ ദൈവാധീനം കൊണ്ടു ഒന്നും സംഭവിച്ചില്ല. തേനീച്ച എന്റെ റൂമിലേ എ. സി യുടെ മുകളില്‍ കയറി, ആനകളും കയറി, പിന്നെ തേനീച്ച ഞങ്ങളുടെ വാഷിങ് മെഷീനില്‍ കയറി, ആനകളും കയറീ, അങ്ങിന്നെ തേനീച്ചാ ആനകള്‍, തേനീച്ചാ ആനകള്‍ തേനീച്ചാ ആനകള്‍.... ഹോ എന്തൊരു ഓട്ടം എന്തൊരു ഓട്ടം എന്തൊരു ഓട്ടം അവരങ്ങനെ എന്റേ വീട്ടിലേ കോടിക്കണക്കിനു രൂപാ വിലവരുന്ന എല്ലാ സാധനങ്ങളിലും കയറി ഇറങ്ങി. അവസാനം തേനീച്ച തളര്‍ന്നു, ആനകള്‍ക്കു വിശന്നു, എനിക്കോ... എനിക്കു നല്ല അടികിട്ടി ഇന്റെ ഇമ്മാന്റടുത്തിന്നു. എന്താ കാരണം എന്നറിയോ... ഞാന്‍ ഉമ്മാനൊടു പറയതെയാ കുളത്തില്‍ കുളിക്കന്‍ പോയതു. ഹി ഹി ഹീ... ഞന്‍ ചിരിച്ചതല്ലാ..കരഞ്ഞതാണേ.... ഉമ്മ എന്നെ തല്ലിയതു നല്ല വലിയ ഒരു നേന്ത്രപ്പഴം കൊണ്ട്. അതു ഞാന്‍ വാങ്ങി, എന്നിട്ടു നിക്കണതു കണ്ടില്ലേ..... ഒരു ഉളുപ്പും ഇല്ലാതേ..