ഞാനും ഞ്ഞങ്ങളുടെ ആനകളും.

ഞാന്‍ ചെറിയ കുട്ടി ആയിരുന്നപ്പോ എന്റേ ഉപ്പൂപ്പാക്കു മൂന്നു ആനകള്‍ ഉണ്ടായിരുന്നു. ഞാന്‍ എന്തു പറഞ്ഞാലും ആ ആനകള്‍ അപ്പാടേ അക്ഷരം പ്രതി അനുസരിക്കുമായിരുന്നു. ഒരിക്കല്‍ ഞാന്‍ എന്റെ വീടിന്റെ അടുത്തുള്ള ഒരു കുളത്തില്‍ കുളിക്കുന്ന സമയത്തു ഒരു തേനീച്ച വെള്ളത്തിന്റെ അടിയിലൂടെ ഊളിയിട്ടു വന്നു. എന്നിട്ടു എന്റെ നഖത്തില്‍ കടിച്ചു എന്റെ കരച്ചില്‍ കേട്ടു ഞാന്‍ കുളിക്കുന്നതു കണ്ടു നിന്ന ഞങ്ങളുടെ 3 ആനകളും തേനീച്ചയെ പിടിക്കനായി കുളത്തില്‍ ചാടി. അപ്പോ തേനീച്ച വെള്ളത്തില്‍ നിന്നും ആകാഷത്തെക്കു പറന്നു. എന്റെ ആനകള്‍ ഉണ്ടോ വിടുന്നു. 3 ആനകളും ഒപ്പം പറന്നു. അപ്പൊ തേനീച്ച എന്റെ വീട്ടില്‍ കയറി, ഞങ്ങളുടെതല്ലേ ആനകള്‍, ഏതാ അനകള്‍ മക്കള്‍, ആനകളും കയറി. തേനീച്ച ഞങ്ങളുടെ വീട്ടിലേ ടി.വി. യുടെ മുകളില്‍ ഇരുന്നു, ആനകളും ടി.വി യുടെ മുകളില്‍ കയറി. ടി.വി യുടേ മുകളില്‍ കയറുമ്പൊ മൂന്നമത്തെ ആന അടിതെറ്റി വീണു. പക്ഷേ ദൈവാധീനം കൊണ്ടു ഒന്നും സംഭവിച്ചില്ല. തേനീച്ച എന്റെ റൂമിലേ എ. സി യുടെ മുകളില്‍ കയറി, ആനകളും കയറി, പിന്നെ തേനീച്ച ഞങ്ങളുടെ വാഷിങ് മെഷീനില്‍ കയറി, ആനകളും കയറീ, അങ്ങിന്നെ തേനീച്ചാ ആനകള്‍, തേനീച്ചാ ആനകള്‍ തേനീച്ചാ ആനകള്‍.... ഹോ എന്തൊരു ഓട്ടം എന്തൊരു ഓട്ടം എന്തൊരു ഓട്ടം അവരങ്ങനെ എന്റേ വീട്ടിലേ കോടിക്കണക്കിനു രൂപാ വിലവരുന്ന എല്ലാ സാധനങ്ങളിലും കയറി ഇറങ്ങി. അവസാനം തേനീച്ച തളര്‍ന്നു, ആനകള്‍ക്കു വിശന്നു, എനിക്കോ... എനിക്കു നല്ല അടികിട്ടി ഇന്റെ ഇമ്മാന്റടുത്തിന്നു. എന്താ കാരണം എന്നറിയോ... ഞാന്‍ ഉമ്മാനൊടു പറയതെയാ കുളത്തില്‍ കുളിക്കന്‍ പോയതു. ഹി ഹി ഹീ... ഞന്‍ ചിരിച്ചതല്ലാ..കരഞ്ഞതാണേ.... ഉമ്മ എന്നെ തല്ലിയതു നല്ല വലിയ ഒരു നേന്ത്രപ്പഴം കൊണ്ട്. അതു ഞാന്‍ വാങ്ങി, എന്നിട്ടു നിക്കണതു കണ്ടില്ലേ..... ഒരു ഉളുപ്പും ഇല്ലാതേ..
19 Comments:
എന്റേ ഉപ്പാക്കു മൂന്നു ആനകള്‍ ഉണ്ടായിരുന്നു. ഞാന്‍ എന്തു പറഞ്ഞാലും ആ ആനകള്‍ അപ്പാടെ അക്ഷരം പ്രതി അനുസരിക്കുമായിരുന്നു. ഒരിക്കല്‍ ഞാന്‍ എന്റെ വീടിന്റെ അടുത്തുള്ള ഒരു കുളത്തില്‍ കുളിക്കുന്ന സമയത്തു ഒരു തേനീച്ച വെള്ളത്തിന്റെ അടിയിലൂടെ ഊളിയിട്ടു വന്നു.
കുഞ്ഞാപ്പൂന്‍റ്റെ വീട്ടില്‍ ഇത്രയധികം സാധനങ്ങളോ:)
ഓ:ടോ:
ഞാന്‍ നാട്ടിലേക്ക് ഫോണ്‍ ചെയ്തിപ്പോ വെച്ചതേയുള്ളൂ , ഒരു മലപ്പുറം കത്തി കൊണ്ടുവരാന്‍ :)
മൈലാപ്പുറം കുഞ്ഞാപ്പു എന്നുള്ളത്, ബഡായി കുഞ്ഞാപ്പു എന്നാക്കുക.:)
നന്നായി കുഞ്ഞാപ്പൂ
നീ നാട്ടില്‍ വന്നപ്പോള്‍ ഒന്ന് ‘കാണാന്‍‘ പറ്റിയില്ല. ഇങ്ങനെ പറയിപ്പിക്കാന്‍ ഓരോ പോസ്റ്റുമിട്ട് നടന്നോ. :-)
ഓടോ: നന്നായി നാക്ക് വടിച്ചിട്ട് എഴുതാനിരിക്ക് അല്ലെങ്കില്‍ അക്ഷരത്തെറ്റ് വരും.‘ഞ്ഞങ്ങള്‍’ അല്ല ഞങ്ങള്‍. ഓകെ?
ഹാരിപോട്ടര്‍ മെയിലപ്പുറം മേജിക് വാന്‍ഡ് വീശി
ആനപറക്കുന്നു തേനീച്ച കുത്തുന്നു
കുളത്തില്‍ ടീവിയുടെ മുകളില്‍ ഏസിയുടെ മുകളില്‍
അടിതെറ്റിയ ആന വീണു പരിക്കില്ല
സമ്മാനം കിട്ടി മെയിലപ്പുറത്തിന്ന്. നേന്ത്രപ്പഴം എന്ന ഏത്തക്ക.
പാറപ്പുറത്തിന്ന് ശേഷം മറ്റൊരു പുറം ആനപ്പുറമേറുന്നു.
ന്റവീട്ടില്‍ മൂന്നാനേണ്ടാര്‍ന്നു. മറ്റൊരു ആനവാരിയാകുന്നു
തറവാടീ. തറവാട്ടില്‍ നല്ല മലപ്പുറം കത്തി ഇരിപ്പുണ്ടാവും അല്ലേ. ദൈവമേ. പിന്നെ എങ്ങനെയാ ഇവന്‍ മാരുടേ കൂടെ ഒക്കെ ജീവിക്കാ.
ഈ അജിയുടെ ഒരു കാര്യം. കുഞ്ഞാപ്പൂന്ന് കൂട്ടി എന്നെ എന്ത് വിലിച്ചാലും എനീക്കിഷ്ടാ.
ഇവിടെ ഇപ്പൊ പല്ലു തേക്കാന്‍ തന്നെ ബുദ്ധിമുട്ടി നിക്കുമ്പളാ അവന്‍റ്റേ ഒരു നാവു വടീ
മുണ്ടാതിരിക്കലാ അനക്കു ഇപ്പൊ നല്ലതു, കോട്ടക്ക ചന്തന്റെ കാര്യം ഇജു മറക്കണ്ടാ
ഇച്ച് അന്നോടും അതേന്നേ പറയാനുള്ളൂ കുഞ്ഞാപ്പ്വോ. അന്നെ കോട്ടക്കല്‍ ചന്തേല് വെച്ച് കണ്ടോളാം. ;-)
ഗന്ധര്‍വ്വാ.. അതെനിക്കിഷ്ടായി.
ഗന്ധര്‍വ്വനടക്കം കമ്മന്റിയ എല്ലാവര്‍ക്കും നന്ദി
ഈ പറക്കണ ആനേന്റെ പൊറത്തിരുന്നാണോ ജ്ജ് കൊണ്ടോട്ടീന്ന് ദുബായീ വന്നത്
ഓ... ഇതാപ്പോ ഇത്ര വല്യേ കാര്യം... ഞാനൊക്കെ ചെറുപ്പത്തീ ആനപ്പൊറത്തിരുന്നാ മദ്രസ്സേ പോയിരുന്നത് - ദേ നോക്കിക്കേ ഇപ്പഴും ഉണ്ടാ ആ തഴമ്പ് :)
കുഞ്ഞാപ്പോ... ദുബായീക്കാരെ മൊത്തം പറയിപ്പിച്ചോളൂ ടോ [ട്ടോ... ആണുങ്ങള്‍ക്ക് പാടില്യാത്രേ] :)
കുഞ്ഞാപ്പു,
മേലില്‍ അന്റെ ആനനെംകൊണ്ട് പോര്‍ത്തെറങ്ങിയ അള്ളാണെ കത്തി ഞമ്മള്‍ കേറ്റും, അന്നെ കിട്ടിലെങ്കി, അന്റെ ആനന്റെ പള്ളക്കെങ്കിലും.
(തറവാടി കത്തി കൊണ്ടരാന്ന് പറഞ്ഞി, ഇഞ്ഞി ആരാപ്പ കുത്താന്‍ പടിപ്പിച്ച്യ, കരീം മാഷെ കൂയ്, )
എന്റെ റബ്ബെ, വെര്‍ഡ് വെരിയുടെ ഒരു നീളം, രണ്ട് രണ്ടാര മിറ്റര്‍ നിളത്തിലല്ലെ അവന്‍ കിടക്കുന്നത്, അത് എടുത്ത് ഇജി അന്റെ ആന പോണെ വൈകല് വെക്കെട കുഞ്ഞാപ്പൂ.
വല്യമ്മായീ. ആനകള്‍ എന്നോട് കൊറേ പറഞ്ഞതാ. എന്നെ ദുബായീല്‍ കൊണ്ട് ഇറക്കി വിടാംന്നു. പക്ഷെ ഞാന്‍ സമ്മതിച്ചില്ല. പിന്നെ എന്റെ ഉമ്മാകു ഭയങ്കര പേടി. കടലിന്റെ മേലക്കൂടേ ആനകള്‍ പറക്കുമ്പോ വല്ല കുരുവിക്കുട്ട്യോളും വന്നു ഞങ്ങളെ കൊത്തി ക്കൊണ്ടു പോയാലോ. അതോണ്ടു ഞാന്‍ ട്രൈനില്‍ തന്നെയാ ദുഫായീ വന്നതു.
SAMMATHIKKANAM
ഈ ചെക്കനു ഇപ്പളും പേധായീലെ പടച്ചോനെ... മൊല്ലാക്ക ഊതിയ ബള്ളം ബേസ്റ്റായാ...?
എടാ അസറഫേ...
മൊല്ലാക്ക അല്ലാ മൊല്ലാക്ക ബല്ലിപ്പ മൊമ്മൊല്ലാക്ക ബിചാരിച്ചാ പോലും ഇതു പേതാക്കന്‍ പറ്റൂലാ.....
:)
Post a Comment
<< Home