മൈലപ്പുറം. ചിന്നന്‍ എന്ന നാലു വയസ്സുകാരന്‍ കാല്‍തെറ്റി കിണറ്റില്‍ വീണു ധാരുണമായി മരണമടഞ്ഞു. ഇന്നലേ വൈകിട്ടായിരുന്നു സംഭവം. ഇന്നലേ ഏകദേശം ഉച്ചക്കു ഒന്നരയോടേ മൈലപ്പുറം ജങ്ഷനില്‍ വെച്ചു പൊന്നനുനുമായി ഉണ്ടായ മല്‍ പിടിത്തത്തില്‍ അബദ്ധത്തില്‍ കാല്‍ വഴുതി ചുക്രു ആലിയുടേ കിണറ്റില്‍ വീഴുകയായിരുന്നു. കാലങ്ങളായി മപ്പട്ടന്‍ എന്ന മീന്‍ കച്ചവടക്കാരന്‍ ഇട്ടുകൊടുക്കുന്ന മീങ്ങളെയെല്ലാം ചിന്നന്‍ ഒറ്റക്കു തിന്നുന്നു എന്നതാണു പൊന്നനേ മല്‍ പിടീത്തത്തിന് പ്രേരിപ്പിച്ചത് എന്നു ദൃക്ഷാഷികള്‍ പറയുന്നു. മനോരമ എഡിറ്റര്‍ കുഞ്ഞയമ്മുവിന്റെ നേതൃത്വത്തില്‍ ചിന്നനേ കീണറ്റില്‍ നിന്നും എടുത്തു. കൂയി മുനീര്‍ എന്ന ചെറുപ്പക്കാരനാണു കിണറ്റില്‍ ഇറങ്ങി ചിന്നനേ എടുത്തതു. പൊന്നനേ സദാ സമയം പുളിയില്‍ കയറ്റി, മൂപ്പിച്ചു കൃത്യത്തിനു പ്രേരിപ്പിച്ചതിനു ഫോട്ടോയില്‍ കാണുന്ന (ഇടത്തുന്നിന്ന്) കരണ്ട് സമീര്‍ (കുച്ചുട്മ), റഹീം (ബാപ്പന്‍), സൈനുദ്ദീന്‍ (കുഞ്ഞാണി), സംസീര്‍ (മോന്‍), നൌഫല്‍ (പൂള), ബാബു (ഷബീര്‍) എന്നിവരെ പോലീസ് തിരയുന്നുണ്ട്. സംഭവമറിഞ്ഞ കുഞ്ഞാപ്പു അടുത്തു തന്നെ നാട്ടിലേക്കു തിരിക്കുന്നുണ്ട് എന്നാണു കുഞ്ഞാപ്പുവുമായി അടുത്ത കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരം. മരിച്ച ചിന്നന്നും കാരണക്കാരനായ പൊന്നനും മൈലപ്പുറത്തേ കുഞ്ഞാപ്പുവിന്റെ വീട്ടിലേ വിറകുപുരയില്‍ കുടിയേറിപ്പാര്‍ത്തു വരുന്ന പൂച്ചകളാണു.
6 Comments:
ഒരു ധാരുണ മരണ വാര്‍ത്ത
അയ്യോ! ഹൃദയഭേദകമായ വാര്‍ത്ത!!!!
വിശ്വസിക്കാനായില്ല... ഇതു സത്യം തന്നെ?
ശവം വാരാന്‍ നമ്മുടെ മുത്തുവാണോ വന്നത്?
( കുറുമാന്റെ മൃതോത്ഥാനം ഫെയിം മുത്തു? )
അല്ലാ. ഞങ്ങളുടേ നാട്ടുകാരനായ കൂയി മുനീര്‍ എത്തി യാണു ശവം എടുത്തത്.
കുഞ്ഞാപ്പു,
ശരിയവ്‌ണ്ട്, ഇജി ഒരു ഒന്ന് ഒന്നര കുഞ്ഞാപ്പ്വാണ്. മെയിലാപ്പുറം പോലിസ് അന്നെ തെരയ്‌ണ്‌ണ്ടല്ല, ഇജി ഇന്ന് പെരെ പോണ്ട ട്ടോ.
എന്റെ റബ്ബെ, വെര്‍ഡ് വെരിയുടെ ഒരു നീളം, രണ്ട് രണ്ടാര മിറ്റര്‍ നിളത്തിലല്ലെ അവന്‍ കിടക്കുന്നത്, അത് എടുത്ത് കടലില്‍ കളഞ്ഞാല്‍ ഞാനും പറയും. ഇല്ലെങ്കി പറയൂലാ.
ഇത്രെം ഇങ്ക്‌ളിഷ് ഞമ്മള്‍ ഇസ്ക്കുളില്‍ പഠിച്ചിരുന്നെങ്കി ഞാനിപ്പോ ഈ കമ്പനിന്റെ മനേജറായെനെ.
കുഞ്ഞാപ്പു,
വെര്‍ഡ് വെരി-ക്കെതിരെ ഘോര ഘോരം പ്രസംഗിച്ച് ഞാന്‍ നിന്റെ വിട്ടില്‍ വന്നപ്പോല്‍, എന്റെ റബ്ബെ, ദാ കെടക്ക്‌ണ് ആ സാധനം നിന്റെ വിട്ടിനു മുന്നില്‍. എന്റെ കണ്ണ് തള്ളിപ്പോയി കുഞ്ഞാപ്പു.
സെക്യുരിറ്റിക്കാണെങ്കില്‍ അയ്‌ക്കോട്ടെ. പക്ഷെ അത്‌കൊണ്ട് ഒരുപ്പാട് പ്രശ്നങ്ങളുണ്ട്. അധികം ആളുകളും ഓഫിസിലിരുന്നാണ് ഈ കുന്ത്രാണ്ടം ഉപയോഗിക്കുന്നത്, തീ മതിലുകള്‍ എടുത്ത് ചാടി, റ്റൈപ്പാന്‍ ശ്രമിക്കുബോള്‍ ചിലപ്പോയോക്കെ തോറ്റ് പിന്മറാണ് പതിവ്. അപ്പോ, കമന്റാന്‍ കഴിയാറില്ല എന്ന ദുഖം കണ്ണുനീരായി മൂക്കീലൂടെ ഒലിച്ചിറങ്ങി.....
മലയാളം തനെ എനിക്ക് ശരിക്ക് റ്റൈപ്പാന്‍ പറ്റുന്നില്ല. പിന്നലെ ഇഗ്ലിഷ്.
അവസാനം ഞാന്‍ അറാംതമ്പുരാനിലെ മോഹന്‍ലാലിനെ തന്നെ കടമെടുത്ത് എന്തെങ്കിലും ചെയ്യും കുഞ്ഞാപ്പു.
hi. you don't want to come over at mylappuram .they will kill you man . if they saw this .
Post a Comment
<< Home