Dubai

മൈലപ്പുറത്തെ കുഞ്ഞാപ്പു: കല്ല്യാണം മുടക്കികള്‍ (കമുക്കികള്‍)

Sunday, September 10, 2006

കല്ല്യാണം മുടക്കികള്‍ (കമുക്കികള്‍)

കേരളത്തിലേ ഏതു നാട്ടിന്‍പുറത്തേയും പോലെതന്നെ എന്റെ നാട്ടിലും ഉണ്ട് കമുക്കികള്‍ എന്ന ശാപങ്ങള്‍. എന്റെ ഒരു സുഹ്രുത്തിന്റെ കല്ല്യാണാലോചന വളരെ തക്രതിയായി നടക്കുകയാണു. ആളൊരല്പം കില്ലാടി ആണെങ്കിലും നല്ലവനാ. പക്ഷെ എത്ര എത അലോചനകള്‍ വന്നിട്ടും ഒന്നും ശരിയാകുന്നില്ല. അവസാനം കാര്യം പിടിക്കിട്ടി, ചില കമുക്കികള്‍ ഇതിനും പിന്നിലും ഉണ്ടു എന്നു. പിന്നെ ഒട്ടും അമാന്തിച്ചില്ല. ഞങ്ങള്‍ അടിയന്തിരമായി ഒരു തീരുമാനമെടുത്തു.
ഞങ്ങളുടെതന്നെ ദൂരെയുള്ള ഒരു സുഹ്രുത്തിനെ ഒരു വോയ്സ് റെക്കോര്‍ഡിഗ് ഉളള മൊബിലിന്റെ സഹായത്തോടെ കല്ല്യാണ ബ്രോകറെന്ന വ്യാജേന ഞങ്ങളുടെ നാട്ടിലേക്കു വിട്ടു. എന്നിട്ടു പയ്യനെ കുറിച്ചു അന്വോഷണം ആരംഭിച്ചു. പ്രതീക്ഷിക്കാത്ത പലരും കമുക്കികളാണെന്ന ഞെട്ടിക്കുന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി.
അന്നു രാത്രി തന്നെ ഞങ്ങള്‍ മൂന്നു നാലു ഞങ്ങളുടേ നാട്ടുകാരല്ലാത്ത സുഹ്രുത്തുക്കളെ കൂടി വിളിച്ചു വരുത്തി എന്നിട്ട് കമുക്കികള്‍ അന്നത്തെ ട്ടാ‍ര്‍ജെറ്റ് പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ വീട്ടില്‍ പോകുന്ന സമയത്ത് ഒരോരുത്തരെ ഒരോരുത്തരെയായി വഴിയില്‍ തടഞ്ഞു വെച്ചു.
അവരോടായി കല്ല്യാണാര്‍ത്തി പറഞ്ഞു.
“നിങ്ങള്‍ എന്നെകുറിച്ചു പറഞ്ഞ നല്ല കാര്യങ്ങളെല്ലാം ഈ മൊബൈലില്‍ ഉണ്ട്. അതു കൊണ്ടു തന്നെ എന്റെ കല്ല്യാണം മുടങ്ങുന്നതിന്റെ കാരണം എനിക്കു മനസ്സിലായി. പ്രായത്തില്‍ എന്റെ വല്ല്യാപ്പാന്റെ അത്രയും തോന്നിക്കുന്നതു കൊണ്ടു ഇത്തവണ ഞാന്‍ ക്ഷമിക്കുന്നു, പക്ഷെ ഇതു പോലെ പലരേയും ഇനിയും ഞാന്‍ ബ്രോകര്‍ വേശം കെട്ടിച്ചു അയക്കും അതു കൊണ്ടു തന്നെ ഒരു തവണ കൂടി എന്റെ കയ്യില്‍പ്പെട്ടാല്‍ പ്രായത്തെ മാനിക്കാതെയുള്ള അടിയായിരിക്കും. അതുകൊണ്ടു സൂക്ഷിച്ചാല്‍ നന്ന്.”
പിന്നീടങ്ങോട്ട് എല്ലാം വളരെ പെട്ടെന്നായിരുന്നു. ഒരാഴ്ചക്കുളില്‍ പന്തലുയര്‍ന്നു, കമുക്കികളടക്കം എല്ലാരും ബിര്യാണിം ബെയ്ച്ച് പോയി,

16 Comments:

Blogger കുഞ്ഞാപ്പു said...

സത്യത്തില്‍ ഇപ്പൊ കല്ല്യാണാലോചനതുടന്ന്ഹും മുമ്പ് ഇത്തരം പരിപാടി ഞാങ്ങളുടെ നാട്ടില്‍ പതിവാ..

September 11, 2006 9:44 AM  
Blogger അഷ്റഫ് said...

ഹാവൂ.. അങ്ങിനെ കുഞ്ഞാപ്പുവിന്റെ കാര്യം രക്ഷപ്പെട്ടു.നന്നായി കുഞ്ഞാപ്പു.

September 11, 2006 1:36 PM  
Blogger Unknown said...

ഇതൊക്കെ കൊണ്ടാ ഞാനും ഒരു വോയ്സ് റെക്കോര്‍ഡര്‍ മൊബൈല്‍ വാങ്ങിയത്.

അപ്പൊ കുഞ്ഞാപ്പൂ എല്ലാം ഓകെയല്ലേ?

September 11, 2006 3:29 PM  
Blogger കുഞ്ഞാപ്പു said...

ഈ ബ്ലൊഗ് ലോകത്തേക്കു എന്റെ കൈപിടിച്ചു നടത്തിയ എന്റെയ് ദില്‍ബാസുരനു ഒരായിരം നന്തി.
ഇനി എങ്ങനെ ഭൂലോക ക്ലബ്ബില്‍ കയറിപ്പറ്റാം എന്നു കൂടി പഠിപ്പിക്കുവാന്‍ ഈ വിനീത ശിഷ്യന്റെ അപേക്ഷ.

September 11, 2006 3:46 PM  
Blogger കുഞ്ഞാപ്പു said...

തെറ്റിദ്ധരിക്കരുതു. ഞാന്‍ ഇപ്പൊഴും കല്ല്യാണിക്കാത്ത ഒരു ചെറുപ്പക്കാരനാണ്.

September 11, 2006 3:48 PM  
Blogger Unknown said...

കുഞ്ഞാപ്പൂ,
പിമൊഴി സെറ്റിങ്സ് സെറ്റപ്പാക്കിയതില്‍ സന്തോഷം. താങ്കളും കല്ല്യാണം കഴിക്കാത്ത ചെറുപ്പക്കാരനാണല്ലോ. ബാച്ചിലേഴ്സ് ക്ലബ് തുടങ്ങുമ്പോള്‍ അംഗത്വം വേണമെങ്കില്‍ പറയണം.

September 12, 2006 9:25 AM  
Blogger Rasheed Chalil said...

ദില്‍ബൂ നീ വെറും ബാച്ചിലറാ അതോ ക്രോണിക്ക് ബാച്ചിലറോ...

September 12, 2006 9:31 AM  
Blogger Rasheed Chalil said...

പിന്നെ കുഞ്ഞാപ്പൂ പറയാന്‍ മറന്നു. നല്ലപോസ്റ്റ്.

September 12, 2006 9:34 AM  
Blogger Unknown said...

ഇത്തിരിവെട്ടം,
സലീം കുമാര്‍ പറഞ്ഞത് കേട്ടിട്ടില്ലേ?
ഞാന്‍ ബാച്ചിലര്‍.എന്റെ അഛനും ബാച്ചിലര്‍.അഛന്റഛന്‍ ക്രോണിക്ക് ബാച്ചിലര്‍.

കൈമള്‍ സാര്‍:എനിക്കിത് ബാധകമല്ല.

September 12, 2006 9:38 AM  
Blogger ഇടിവാള്‍ said...

കുഞ്ഞാപ്പൂ, നല്ലപോസ്റ്റ്..

അപ്പോ, കല്യാണാമെന്നാ ?

September 12, 2006 9:39 AM  
Blogger Rasheed Chalil said...

ദില്‍ബൂ എന്റെ സംശയം തീര്‍ന്നു.

September 12, 2006 9:42 AM  
Blogger ഏറനാടന്‍ said...

കുഞ്ഞാപ്പൂ.. ഇനിക്കറിയാം ഞമ്മളൊക്കെ മലപ്പൊറത്താരല്ലേ.. ഇങ്ങനെത്തെ കൊറെ ഹമുക്കുകളെ വകവരുത്താന്‍ നോക്കിയ പോലെത്തെ ഫോണുകളുള്ളതെന്നെ വല്ല്യ സൗകര്യായി. അല്‍ക്കാടെല്ലാക്കി വിടണം ഇവമ്മാരെ, അളുക്കൂള്‍ക്കായി തീരണം. (സോറി, രോക്ഷം കൊണ്ടെനിക്കിരിക്കാന്‍ വെയ്യേയ്‌!)

September 12, 2006 9:54 AM  
Blogger കുഞ്ഞാപ്പു said...

പ്രോത്സാഹിപ്പിച്ച എല്ലാ വര്‍ക്കും ഒരായിരം നന്തി.

ദില്‍ബാസുരന്റെ ഉപദേശ പ്രകാരം അതു പൊലെ തന്നെ ചെയ്തു. എന്റെ ഭാഷയില്‍ പറഞ്ഞാല്‍
“ഇപ്പളാ ഇച്ചൊര് നാക്ക് കിട്ടീത്. ഇഞി ഞാമ്മളൊന്നു നോക്കട്ടെ.”

ഇത്തിരിവെട്ടത്തിനോടും ഉണ്ട് പ്രത്യേക കടപ്പാടു. ഈ നവാഗതനെ നേരില്‍ വിളിച്ച ന്ന്വോഷിച്ചതിനു.

September 12, 2006 10:01 AM  
Blogger കുഞ്ഞാപ്പു said...

ഏറനാടന്‍.. ഇന്നലെ ഞാന്‍ ഒഫീസ് വിട്ടു പോകുമ്പോളായിരുന്നു മെസ്സെഞ്ജറില്‍ വന്നതു. ഞാന്‍ എന്നും രാവിലെ തൊട്ടു വൈകുന്നേരം വരെ ഉണ്ടാവും.

പിന്നെ അവന്‍ മാരെ ഒക്കെ ഞങ്ങള്‍ ഇപ്പൊല്‍ അല്‍കാട്ടെല്ലിനടിച്ചു എറിക്സ്സണില്‍ കെട്ടിയിരിക്കുകയാണു.

September 12, 2006 10:06 AM  
Blogger കുഞ്ഞാപ്പു said...

ദില്‍ബൂ.. ഇതങ്ങനെ നിസ്സാരമായി തള്ളാ‍ന്‍ പറ്റില്ല.
എത്രയും പെട്ടന്നു ഒരു കല്ല്യാണിക്കാതവരുടെ കൂട്ടം ഉന്ദാക്കണം.
എനീക്കും ഒരു അംഗത്വം വേണം എന്നു ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

September 12, 2006 10:14 AM  
Blogger Sreejith K. said...

ദില്‍ബൂ, പറഞ്ഞ് കൊതിപ്പിക്കാതെ വേഗം ഒരെണ്ണം തുടങ്ങാന്‍ നോക്ക്. എനിക്ക് എന്റെ പരസ്യം ഇടാന്‍ തിരക്കാക്കുന്നു.

September 12, 2006 10:32 AM  

Post a Comment

<< Home