Dubai

മൈലപ്പുറത്തെ കുഞ്ഞാപ്പു: മനസ്സിലാകാത്തതു

Wednesday, September 13, 2006

മനസ്സിലാകാത്തതു


ആരോടും പരിഭവങ്ങളില്ലാതെ, ശാന്ത സുന്ദരമായ നിദ്ര. അതെ അവന്‍ ഉറക്കത്തിലാണു. ആരുടെ മനം കവരാനും ഇന്ന് അവനു കഴിയും. പക്ഷെ നാളെ അവന്റെ സ്ഥിതി എന്താണെന്നു അവനറിയില്ലല്ലോ. ആര്‍ക്കും.
പക്ഷെ അവന്‍ വളര്‍ന്നു വലുതാകുന്തോറും ചുറ്റിലും ശത്രുക്കള്‍ ഉണ്ടായിത്തുടങ്ങുന്നു. അവനിലും മാറ്റങ്ങള്‍ പ്രകടമാണു. അതവന്റെ കുറ്റമാണോ.. ഒരിക്കലും അല്ല.
അവന്‍ പഠിച്ചു വരുന്നതേയുള്ളൂ ചിലതൊക്കെ.
നീയിട്ട പാന്റിന്റെ മുകള്‍ ഭാഗം നീ യിട്ട ഷര്‍ട്ടിന്റെ അടി ഭാഗം ഇല്ലെങ്കില്‍ മറയുമായിരുന്നില്ല എന്നവനറിയില്ലല്ലോ..! നിന്റെ ഷൂവിന്റെ ഉള്‍ഭാഗമാണു നിന്റെ ഷോക്സിന്റെ പുറം ഭാഗത്ത് തട്ടിയിരിക്കുന്നതു എന്നും ഇപ്പോള്‍ അവനു തീരെ അറിയില്ല. ! എങ്കിലും ഒരു വേള എല്ലാം അവന്‍ അറിയും സൂര്യനെ പേടിച്ചു മറഞ്ഞതല്ലാ ചന്ദ്രനെന്നും, അങ്ങനെയായിരുന്നെങ്കില്‍ ചന്ദ്രനെ കണ്ടു ഒരിക്കലും സൂര്യന്‍ മറയാതെ നിന്നേനെ എന്നും.
പക്ഷെ എല്ലാവരും എല്ലാം കണക്കു കൂട്ടിയിട്ടല്ലല്ലോ ഉറങ്ങുന്നതും ഉണരുന്നതും. !
അങ്ങനെയിരിക്കെ ഒരു വേള അവനും ഉറങ്ങും ഒരു നീണ്ട ഉറക്കം.
പകലിനെ രാത്രിയാക്കാന്‍ ഒരാള്‍ വേണമല്ലോ. ഭൂമിയെ കറക്കിക്കൊണ്ടിരിക്കാനും വേണമല്ലോ ഒരുവന്‍ എന്ന ചിന്ത ഉള്ളവന്‍ ഒരു പക്ഷെ ഉണര്‍ന്നേക്കാം ഒരു നാള്‍. അതും എല്ലാവിധ സതോഷത്തോടും കൂടി. അല്ലാത്തവനോ. അനുഭവിക്കാതെ നിവര്‍ത്തിയില്ലാ എല്ലാം കറക്കിനടത്തുവന്‍ വിധിക്കുന്നതെന്തും..!!!.
ഇതു സത്യം.

യഥാ യഥാഹ മൈദസ്സ്യ,.. സമസ്ഥാപനാര്‍ത്ഥാഹ പൊറാട്ടഹാ‍....
യ ബീഫോം താപസ്സ്യായ വന്തിട്ടായ.. ഉള്‍വിളികള്‍ ഉള്ളാലെ വരവായഹാ..
(എല്ലാം എല്ലാം ആയ മൈദയാല്‍ നിര്‍മ്മിതമായ പൊറാട്ടയും ഒപ്പം ചൂടുള്ള ബീഫും കണ്ടപ്പോള്‍ വയറില്‍ നിന്നും ഒരു ഉള്‍ വിളി വന്നു ).

ഇതും സത്യം. ഇനിയും ഞാന്‍ പിടിച്ചു നിന്നാല്‍ മറ്റു വല്ല സത്യങ്ങളും വരും എന്നതിനാല്‍
പോസ്റ്റുന്നു.

19 Comments:

Blogger കുഞ്ഞാപ്പു said...

യഥാ യഥാഹ മൈദസ്സ്യ.......

മനസ്സിലാകാത്തതു എന്ന എന്റെ ഈ പോസ്റ്റ്നു മാന്യബ്ലോഗന്‍ മാര്‍ അര്‍ഹിക്കുന്ന പരിഗണന കമന്റുകളിലൂടെ നല്‍കും എന്ന വിശ്വാസത്തോടെ..

കുഞ്ഞാപ്പു.

September 13, 2006 3:07 PM  
Blogger സു | Su said...

യഥാ യഥാ ഹി മൈദസ്സ്യാ ഇഷ്ടായി.

ഉറങ്ങുന്നവര്‍ ഒന്നുമറിയാതെ ഉറങ്ങട്ടെ.

September 13, 2006 3:14 PM  
Blogger കുഞ്ഞാപ്പു said...

സൂ ചേച്ചിക്കു താങ്ക്സ്.
ഞാന്‍ സൂചേച്ചിയുടെ എല്ലാ രചനകളിലും എത്തിനോക്കാറുണ്ട് എന്നല്ലാതെ ഒന്നിലും കമന്റിയിട്ടില്ല.. സമയം അതാണു വില്ലന്‍.

September 13, 2006 4:15 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

കളങ്കമില്ലാത്ത ഉറക്കവും നിഷ്കളങ്കമായ ശൈശവവും.
കുഞ്ഞാപ്പു നല്ല ചിത്രം...

September 13, 2006 4:29 PM  
Blogger കുഞ്ഞാപ്പു said...

ബുദ്ധിമുട്ടി എഴുതിയതു വെറുതെ ആയോ എന്നൊരു തോന്നല്‍. ചിത്രം വെറെയും ഉണ്ടു പക്ഷെ അതല്ലല്ലോ.. ഏത്...

സന്തോഷം.

September 13, 2006 4:34 PM  
Blogger കുട്ടന്മേനൊന്‍::KM said...

പൊറാട്ടഹാ‍....
യ ബീഫോം താപസ്സ്യായ വന്തിട്ടായ.. ഉള്‍വിളികള്‍ ഉള്ളാലെ വരവായഹാ..
.. അവിടം തൊട്ടുള്ളത് മനസ്സിലായി, ആ ഫോട്ടൊയും .അതിനു മുന്‍പ് എഴുതിയത് എന്താണാവോ..

September 13, 2006 4:43 PM  
Blogger മുരളി വാളൂര്‍ said...

യഥാ യഥാഹ മൈദസ്സ്യ... എന്നു വരെയുള്ളതു ഒരു പോസ്റ്റും ബാക്കിയുള്ളത്‌ വെറൊരു പോസ്റ്റും ആയിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി കെട്ടൊ. കൊള്ളാം....

September 13, 2006 4:44 PM  
Blogger കുഞ്ഞാപ്പു said...

കുട്ടന്മേനോന്‍ ചെട്ടാ, അതല്ലെ ഞാന്‍ “മനസ്സിലാകാത്തതു“ എന്ന തലക്കെട്ടു കൊടുത്തതു.
സത്യത്തില്‍ എനിക്കും. അതെ..

വളാരെ നന്ദി..

September 13, 2006 4:56 PM  
Blogger സൂര്യോദയം said...

പൊറോട്ട ബീഫ്‌ കേട്ടസ്യ, വായില്‍ വെള്ളം നിറഞ്ഞസ്സ്യ... മേലില്‍ കൊതിപ്പിക്കല്ലെഷ്ടാ... :-)

September 13, 2006 4:57 PM  
Blogger കുഞ്ഞാപ്പു said...

വാളൂര്‍ മാഷേ.. അങ്ങയുടെ രണ്ടു ക്ര് തികളും നന്നെ രസിച്ചിരുന്നു. രണ്ടെണ്ണമാക്കി ഇടാന്‍ മാത്രം ഒന്നും ഞാന്‍ ഇല്ലെ..
ഒന്നാ ഞ്ഞമ്മളെ ഒരു കണക്കു. എങ്ങനെ ...

September 13, 2006 5:00 PM  
Blogger കുഞ്ഞാപ്പു said...

ഇതാപ്പൊ നന്നായേ.. ഞാന്‍ ഒരു സത്യം പറഞ്ഞതല്ലേ..
എന്നെ പോലെ തന്നെ വലിയ ഒരു സംസ്ക്ര് ത മഹാന്റെ ഴിഷ്യനാണു എന്നു മനസ്സിലായി.

September 13, 2006 5:04 PM  
Blogger അഷ്റഫ് said...

എന്റെ ഉച്ചയുറക്കം കളഞ്ഞ കുഞ്ഞാപ്പു സമ്മതിക്കാതെ വയ്യട്ടൊ താങ്കളൊരു സംഭവമല്ല പ്രസ്ഥാനമാണ്.

September 13, 2006 5:38 PM  
Blogger പച്ചാളം : pachalam said...

കുഞ്ഞാപ്പൂ..പ്പൂ...പ്പൂ...പ്പൂ..കുഞ്ഞാപ്പൂ..
ഹോയ്
കുഞ്ഞാപ്പൂ..പ്പൂ...പ്പൂ...പ്പൂ..കുഞ്ഞാപ്പൂ..

ഇഷ്ടാ കലകീട്ണ്ട്ട്ടാ..സ്വയമ്പന്‍..മഞ്ജീര ശിഞ്ജിതം!

September 13, 2006 5:55 PM  
Blogger ദില്‍ബാസുരന്‍ said...

മോനേ കുഞ്ഞാപ്പൂ,
:D

നീ പുകയ്ക്കാറുള്ളത് സിഗരറ്റ് തന്നെയല്ലേ മോനേ?
‘ഗ്ലാനിര്‍ഭവതി ഭാരതാ’ എന്ന് പറഞ്ഞാല്‍ ഭവതി ഭരതന് ഒരു ഗ്ലാസ് ശര്‍ക്കരവെള്ളം കൊടുക്കൂ എന്നതാണെന്നും നീ പറയുമല്ലോ.

(ഓടോ:അന്നെക്കൊണ്ട് ഞാന്‍ കൊയങ്ങി!)

September 13, 2006 6:03 PM  
Blogger കുഞ്ഞാപ്പു said...

അഷ് റഫിനു നന്ദി. എങ്ങനെ പറയണം എന്നറിയില്ല.
എന്നെ ഇത്രത്തോളം പൊക്കിയതിനേ..

എനിക്കാ‍ണെങ്കില്‍ നാണം വരുന്നു.
പാച്ചാളം ചാളം ചാളം...
ചുള്ളിമ്മെ ചൂളീ ചൂളീ...
ചാളമ്മെ ചാളീ ചളീ... (തിങ്കലും താരങ്ങളും)
ബാകി ഇച്ചറീലാ...
ഒരു നൂറായിരം നന്ദികള്‍.

September 13, 2006 6:05 PM  
Anonymous Anonymous said...

കുഞ്ഞാപ്പുവിനോടും പച്ചാളത്തിനോടും ഒരപേക്ഷ. ഒരു ചാറ്റ് റൂമും ഇതും തമ്മിലെന്ത് വ്യത്യാസമെന്ന് പുതുതായി ബൂലോകത്ത്/പിന്മൊഴികളില്‍ വരുന്നൊരാള്‍ക്ക് തോന്നുന്ന തരത്തിലുള്ള കമന്റുകള്‍ കഴിയുന്നതും ഒഴിവാക്കാന്‍ ശ്രമിക്കുക.

September 13, 2006 6:57 PM  
Anonymous Anonymous said...

ഇനി വല്ലാതെ മുട്ടുമ്പോള്‍ ഏവൂരാന്‍ പറഞ്ഞ ഈ വിദ്യ പ്രയോഗിച്ച് കമന്റ് എഴുതിക്കോളൂ, ആര്‍ക്കും ഒരു ശല്യവും ഉണ്ടാകില്ല.

September 13, 2006 7:24 PM  
Blogger Adithyan said...

കുഞ്ഞാപ്പൂ, അത്യുഗ്രന്‍.

September 14, 2006 5:43 AM  
Blogger കുഞ്ഞാപ്പു said...

ദില്‍ബാസുരാ...
‘ഗ്ലാനിര്‍ഭവതി ഭാരതാ’ എന്ന് പറഞ്ഞാല്‍
ഭവതി ഭരതനു ഒരു ഗ്ലാസ്സു ഗ്ലൂകോസില്‍ നാരങ്ങ നീര് കലക്കിയതു കൊടിത്തൂ എന്നാണു.
ഇതു പഠിപ്പിച്ചപ്പോള്‍ നീ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല.
ഞാനും എന്റെ മാഷും മാത്രമെ ഉണ്ടായിരുന്നുള്ളൂ.

ആദിത്യനും അനോണിമസ് ചേട്ടനുമടക്കം എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം വ്വിലപ്പെട്ട നിര്‍ദേഷങ്ങല്‍ നല്‍കിയതില്‍ അതിയായി സന്തോഷിക്കുന്നു,

September 14, 2006 8:26 AM  

Post a Comment

Links to this post:

Create a Link

<< Home