Dubai

മൈലപ്പുറത്തെ കുഞ്ഞാപ്പു: കുണ്ടാ മണ്ടി കവിതയുടെ വായ് പാട്ട്.

Thursday, September 14, 2006

കുണ്ടാ മണ്ടി കവിതയുടെ വായ് പാട്ട്.


powered by ODEO


കണ്ടതു കാണാതായല്ലോ...
കാണാത്തതു കുറെ കണ്ടല്ലോ...
കാണാന്‍ ഇനിയും പലതുണ്ടെന്നൊരു !
കാലമായിപ്പോയല്ലോ.... (കണ്ടതു)

വീട്ടിലടുപ്പില്‍ പുകയില്ലാ...
ബീടി വലിക്കാന്‍ തീയില്ലാ...
സീര്യല്‍ കാണലൊഴിച്ചൂടാത്തൊരു !
കാലമായിപ്പോയല്ലോ.... (കണ്ടതു)

കാളവണ്ടികളതാ മറയുന്നൂ...
ബസ്സുകള്‍ കാറുകള്‍ കൂടുന്നൂ...
ആര്‍ക്കും എവിടെയും ബ്ലോഗാമെന്നൊരു !
കാലമായി പ്പോയല്ലോ.... (കണ്ടതു)

ചന്ദ്രനിലാളുകള്‍ പോകുന്നു...
ചൊവ്വയിലും കാല്‍ കുത്തുന്നൂ...
കുണ്ടാമണ്ടികള്‍ പലതുണ്ടെന്നൊരു !
കാലമായി പ്പോയല്ലോ.... (കണ്ടതു)

6 Comments:

Blogger കുഞ്ഞാപ്പു said...

കേള്‍ക്കൂ.....
ചില ബ്ലോഗന്‍മാരുടെ മാന്യ അഭിപ്രായത്തെ മാനിച്ചു ഞാന്‍ മുമ്പു പോസ്റ്റിയ കുണ്ടാമണ്ടി കവിതയുടെ ഓഡിയോ രൂപം ഇതാ ഇവിടെ സമര്‍പ്പിക്കുന്നു.

September 14, 2006 8:35 AM  
Blogger കുഞ്ഞാപ്പു said...

ഈ കവിത കേട്ട് എന്തെങ്കിലും നിര്‍ദേഷങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ..

September 14, 2006 9:33 AM  
Blogger Santhosh said...

എന്‍റെ കുഞ്ഞാപ്പൂ, ധാരാളം വായിക്കൂ. എന്നിട്ട് എഴുതൂ.

മറ്റഭിപ്രായമൊന്നും പറയാന്‍ തോന്നുന്നില്ല. എല്ലാ മൂന്നാം വരിയിലും അര സെന്‍റിമീറ്റര്‍ വിട്ട് അതിശയചിഹ്നം കൊടുത്തത് എന്തിനെന്ന് മനസ്സിലാവുന്നില്ല. അതിശയചിഹ്നം ഒരു വിരാമചിഹ്നമാണ്. അതായത്, വാചകം അവസാനിക്കുമ്പോള്‍ ഇടേണ്ടുന്നത്. ഇവിടെയെഴുതിയിരിക്കുന്നതില്‍ ഒരു മൂന്നാം വരിയിലും വാചകം അവസാനിക്കാത്ത സ്ഥിതിയ്ക്ക് അത് ഏറ്റവും അനാവശ്യം.

കവിതയെന്നാല്‍,

സ്കെയിലു വച്ചളന്ന് മുറിച്ച് മുന്നേയുള്ള നാലുവരികളെപ്പോലെ അണിയിച്ചൊരുക്കല്‍, ഒന്നും രണ്ടും വരികളില്‍ മൂന്നു കുത്ത്, മൂന്നാം വരിയില്‍ അതിശയചിഹ്നം,നാലാം വരിയില്‍ നാലുകുത്ത്. അതിനിടയില്‍ കുറേ അക്ഷരങ്ങളും.

September 14, 2006 10:16 AM  
Blogger കുഞ്ഞാപ്പു said...

സന്തോഷ് മാഷേ
മനസ്സിലാക്കിയിട്ടുണ്ട്.
പക്ഷെ താങ്കള്‍ പറഞ്ഞ പോലെ കവിത എഴുതാന്‍ ശ്രമിക്കാം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. താങ്കളുടെ അക്ഷരങ്ങള്‍ക്ക് അല്‍പം മൂര്‍ച്ച കൂടിപ്പോയി എന്നതു എന്റെ തെട്ടിദ്ധാരണ ആണെങ്കില്‍ ക്ഷമിക്കാന്‍ പറയുന്നു. ! അതെ നിര്‍ത്തി.

September 14, 2006 10:42 AM  
Blogger Santhosh said...

സത്യത്തില്‍ എനിക്കിപ്പോള്‍ വിഷമം തോന്നുന്നു.

കവിതയെഴുതാന്‍ താല്പര്യവും ക്ഷമയുമുള്ളവര്‍ ഇങ്ങനെ എന്തെങ്കിലും കുത്തിവരയ്ക്കാതെ നല്ലതു പോലെ എഴുതി വളരട്ടെ എന്ന അത്യാഗ്രഹം കൊണ്ട് പറഞ്ഞുപോയതാണ്. നിറുത്തരുത്. വിമര്‍ശനങ്ങളില്‍ തളരുകയുമരുത്.

September 14, 2006 10:51 AM  
Anonymous Anonymous said...

Enikku Vayya.........

May 26, 2007 1:45 PM  

Post a Comment

<< Home