Dubai

മൈലപ്പുറത്തെ കുഞ്ഞാപ്പു: കോഴിക്കോടന്‍ നുണപ്പാട്ടു.

Saturday, September 16, 2006

കോഴിക്കോടന്‍ നുണപ്പാട്ടു.


powered by ODEO


കോഴിക്കോട്ട് കടലിന്റെ നടുക്കൊരു. ആല് മുളച്ചേ...

കോയാക്ക കോപ്പയില്‍ കടല്‍ വെള്ളം. കോരി മറിച്ചേ... (കോഴിക്കോട്ട്)

വാഴന്റടിയില്‍ ചേന മുളച്ചേ...

ചേനയില്‍ അന്‍ജ്ജാറു മാങ്ങ കിളിര്‍ത്തേ...

മാങ്ങയില്‍ പന്ത്രണ്ടു ചക്ക കുലച്ചേ...

തലശ്ശേരി മെലിഞ്ഞൊരു ആട്ടിന്‍ കുട്ടി.

പുലിയെ തിന്നേ...

ഈകൊല്ലം അനവധി പനങ്കുരു

കുറുക്കന്‍ തിന്നേ... (കോഴിക്കോട്ട്)

വയനാട്ടില്‍ പുള്ളിക്കുതിര നെല്ലെല്ലാം തിന്നേ...

തോമാച്ചന്‍ പുള്ളിക്കുതിരയെ ഓടിച്ചിട്ട് പിടിച്ചേ...

അതുകണ്ട് കൊമ്പന്‍ കുതിര ആത്മഹത്യ ചെയ് തേ...

കോട്ടയത്തൊരു കൊമ്പനാനക്കു

ബമ്പറടിച്ചേ...

കോരച്ചന്‍ സൈക്കിളില്‍ ബസ്സിനെ

കെട്ടീ വലിച്ചേ... (കോഴിക്കോട്ട്)

13 Comments:

Blogger കുഞ്ഞാപ്പു said...

"കോഴിക്കോടന്‍ നുണപ്പാട്ടു“. എന്ന എന്റെ ഈ ചെറു സൃഷ്ടി കേട്ടും കണ്ടും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..

സന്തോഷ് ചേട്ടന്‍ തന്ന വിലപ്പെട്ട നിര്‍ദേഷങ്ങള്‍ ഇതില്‍ പരമാവധി പാലിക്കന്‍ ശ്രമിച്ചിട്ടുണ്ട്.

September 16, 2006 3:57 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

മൈലപ്പുറം കുഞ്ഞാപ്പു നുണയന്‍ കുഞ്ഞാപ്പു ആവാന്‍ പദ്ധതിയുണ്ടോ... ?.
നല്ല അസ്സല്‍ നുണതന്നെ. കല്ലുവെച്ച നുണ.

സംഭവം അടിപൊളിയായി കെട്ടോ

September 16, 2006 4:06 PM  
Blogger കുഞ്ഞാപ്പു said...

കോഴിക്കോട്ട് കടലിന്റെ നടുക്കൊരു. ആല് മുളച്ചേ...
കോയാക്ക കോപ്പയില്‍ കടല്‍ വെള്ളം. കോരി മറിച്ചേ... (കോഴിക്കോട്ട്)

വാഴന്റടിയില്‍ ചേന മുളച്ചേ...
ചേനയില്‍ അന്‍ജ്ജാറു മാങ്ങ കിളിര്‍ത്തേ...
മാങ്ങയില്‍ പന്ത്രണ്ടു ചക്ക കുലച്ചേ...

തലശ്ശേരി മെലിഞ്ഞൊരു ആട്ടിന്‍ കുട്ടി.
പുലിയെ തിന്നേ...
ഈകൊല്ലം അനവധി പനങ്കുരു
കുറുക്കന്‍ തിന്നേ... (കോഴിക്കോട്ട്)

വയനാട്ടില്‍ പുള്ളിക്കുതിര നെല്ലെല്ലാം തിന്നേ...
തോമാച്ചന്‍ പുള്ളിക്കുതിരയെ ഓടിച്ചിട്ട് പിടിച്ചേ...
അതുകണ്ട് കൊമ്പന്‍ കുതിര ആത്മഹത്യ ചെയ് തേ...

കോട്ടയത്തൊരു കൊമ്പനാനക്കു
ബമ്പറടിച്ചേ...
കോരച്ചന്‍ സൈക്കിളില്‍ ബസ്സിനെ
കെട്ടീ വലിച്ചേ... (കോഴിക്കോട്ട്).

September 16, 2006 4:07 PM  
Blogger കുട്ടന്മേനൊന്‍::KM said...

ന്റെ കുഞ്ഞാപ്പ്വോ ങ്ങള് ന്ത് അലക്കാ അലക്കണ്..

September 16, 2006 4:12 PM  
Blogger പച്ചാളം : pachalam said...

കുഞ്ഞാപ്പൂ,
ഫാവിയിലേക്ക് ഫൂച്ചെണ്ടുകള്‍

September 16, 2006 4:41 PM  
Blogger indiaheritage said...

എണ്റ്റെ ചെറുപ്പത്തില്‍ വീട്ടില്‍ അഛണ്റ്റെ സുഹൃത്തായ ഒരു വൈദ്യനപ്പൂപ്പന്‍ വരുമായിരുന്നു.
അദ്ദേഹം എനിക്കു പഠിപ്പിച്ചു തന്ന ഒരു പാട്ടൂണ്ട്‌ അതിണ്റ്റെ വരികളില്‍ ചിലതിങ്ങിനെയായിരുന്നു- ഏറ്റു പറഞ്ഞു സുഖിപ്പിക്കുന്നവരെ കളിയാക്കുന്നതാണേ-- ഈ ഹിന്ദിക്കാര്‍ പറയുന്ന പോളെ 'ഹാ പെ ഹാ മിലാനാ'
കൊതുകിണ്റ്റെ മൂക്കില്‍ രണ്ടാന പോയേ
അതു കളിയല്ല ചങ്ങാതീ ഞാനും കണ്ടേ


ഗോപുരം തിങ്ങി രണ്ടീച്ച പോയേ
അതും കളിയല്ല ചങ്ങാതീ ഞാനും കണ്ടേ

എന്നിങ്ങനെ പോകും.

മലപ്പുറത്തിന്‌ ഭാവുകങ്ങള്‍

September 16, 2006 4:58 PM  
Blogger അഷ്റഫ് said...

പടച്ചമ്പിരാ‍നേ.....ഈ ചെക്കനെകൊണ്ടെടെങ്ങേറായല്ല. വാപ്പൊ... ജ്ജ് ഞമ്മളെ ആ മുണ്ടന്‍ബടിങ്ങ്ട് കാട്ടിക്കാ....

September 16, 2006 5:16 PM  
Blogger കുഞ്ഞാപ്പു said...

ഇത്തിരിവെട്ടം.. നുണയനാകാനുള്ള പദ്ധതിയൊന്നും ഇല്ല. എങ്കിലും ഒരു രസത്തിനു വേണ്ടി ചില്ലറ നുണകള്‍ ഒക്കെ ആകാമല്ലോ..

എന്താ കുട്ടന്‍ മേനോനേ... ഞമ്മള് അലക്കാന്‍ തുടങ്ങുന്നല്ലേ യുള്ളൂ.. കാത്തിരിക്കൂ..

പാച്ചാളത്തിന്റെ വകയായുള്ള ഫാവിയിലേക്കുള്ള ഫൂച്ചെണ്ടുകള്‍ ഞാന്‍ സവിനയം സ്വീകരിച്ചിരിക്കുന്നു.

“കൊതുകിണ്റ്റെ മൂക്കില്‍ രണ്ടാന പോയേ
അതു കളിയല്ല ചങ്ങാതീ ഞാനും കണ്ടേ
ഗോപുരം തിങ്ങി രണ്ടീച്ച പോയേ
അതും കളിയല്ല ചങ്ങാതീ ഞാനും കണ്ടേ“
മലപ്പുറത്തിന്‌ നല്‍കിയ ഈ ഭാവുകങ്ങള്‍ക്ക് നല്‍കി.

അഷ് റഫിന്റെ
“പടച്ചമ്പിരാ‍നേ.....ഈ ചെക്കനെകൊണ്ടെടെങ്ങേറായല്ല. വാപ്പൊ... ജ്ജ് ഞമ്മളെ ആ മുണ്ടന്‍ബടിങ്ങ്ട് കാട്ടിക്കാ....“
ഇത് കേട്ടപ്പോ തോന്നിയ ചില വരികള്‍ എഴുതാതിരിക്കന്‍ നിര്‍വാഹമില്ല.
“മൂലക്ക കട്ക്ക് ണ ഒല്‍ക്കങ്ങട്ടിട്ത്താ..
അമ്മിമ്മ കട്ക്ക് ണ കുട്ടിങ്ങട്ടിട്ത്താ.
ചോരിമ്മ തൂക്കീക്ക് ണ കത്തിങ്ങട്ടിട്ത്താ..

ഞാനിപ്പൊ പോകും പാത്തോ പടവെട്ടാ‍ന്....
ഇങ്ങളിപ്പൊ പോയാ പിന്നെ ഞമ്മക്കാരാണ്....
--------
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി..

September 17, 2006 9:18 AM  
Blogger ശ്രീജിത്ത്‌ കെ said...

കുഞ്ഞാപ്പൂ, ഇജ്ജ് കൊള്ളാവല്ലീ. രസായിരിര്‍ക്കണ്. പിടിച്ചിരിക്കുകയും ചെയ്തേക്കണ്.

September 18, 2006 9:47 PM  
Blogger പുംഗവന്‍ said...

ഹാ..ഹാ..ഹാ...
ഏറ്റവും നല്ല മലയാള ഭാഷ എവിടുത്തതാണെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ എനിക്ക് യതൊരു സംശയവുമില്ല. അത് മലപ്പുറത്തേതു തന്നെ.

പോരട്ടങ്ങനെ പോരട്ടെ,
കുഞ്ഞാപ്പുക്കവിതകള്‍ പോരട്ടെ.

“ഞാനിപ്പൊ പോകും പാത്ത്വോ...“ കഴിയുമെങ്കില്‍ അതും കൂടിയൊന്നു പാടി പോസ്റ്റ് ചെയ്യീ....

September 25, 2006 10:16 AM  
Blogger കരീം മാഷ്‌ said...

കുഞാപ്പു പോയോ?

September 28, 2006 8:41 PM  
Blogger കൈപ്പള്ളി said...

സഫീര്‍:
കവിതകളും വായിപ്പാട്ടും കൊള്ളാം. മീറ്റിനെന്തേ വന്നില്ല?

November 14, 2006 7:32 AM  
Anonymous Anonymous said...

Wonderfullllllllllllll!!!!!!!!!!!!!!!!!!!!!!!!!!!!!!

May 26, 2007 1:23 PM  

Post a Comment

Links to this post:

Create a Link

<< Home